July 4, 2026

ഡബിളടിച്ച്‌ ഔനാഹി, വിജയഗാഥ തുടര്‍ന്ന് മൊറോക്കോ; കാനഡയെ തകര്‍ത്ത് ക്വാര്‍ട്ടറിലേക്ക്

Share

 

ഹൂസ്റ്റണ്‍ : ഔനാഹിയുടെ ഇരട്ടഗോളില്‍ സഹ ആതിഥേയരായ കാനഡയെ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കാനഡയെ മൊറോക്കോ തകർത്തത്.

ആദ്യ പകുതിയില്‍ കാനഡ ആക്രമിച്ച്‌ കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താൻ സാധിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ അൻപതാം മിനിറ്റില്‍ തന്നെ മൊറോക്കോ ലീഡ് കണ്ടെത്തി. വലതുവിംഗില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് അഷ്‌റഫ് ഹക്കിമി നീട്ടി നല്‍കിയത് ബോക്സിലുണ്ടായിരുന്ന ഔനാഹിയുടെ കാലുകളിലേക്ക്. ലക്ഷ്യം പിഴക്കാത്ത ഔനാഹി കൃത്യമായി അത് കാനഡയുടെ വലയിലെത്തിച്ചു.

 

ലീഡെടുത്തെങ്കിലും മത്സരത്തില്‍ ആക്രമണം കുറച്ച്‌ പ്രതിരോധത്തിലേക്കിറങ്ങാത്ത മൊറോക്കോയെയാണ് മത്സരത്തുനി ടനീളം കണ്ടത്. എണ്പത്തിരണ്ടാം മിനിറ്റില്‍ ലഭിച്ച കൗണ്ടർ അറ്റാക്ക് കലാശിച്ചത് മൊറോക്കോയുടെ രണ്ടാം ഗോളില്‍ ആയിരുന്നു. ബോക്സില്‍ നിന്നും ബ്രാഹിം ഡിയാസ് നീട്ടിനല്‍കിയ പന്ത് ഔനാഹി കൃത്യമായി വലയിലെത്തിച്ചു. കാളിയവസാനിക്കാൻ മിനിറ്റുകള്‍ ശേഷിക്കെ സോഫിയാൻ റഹിമി മൊറോക്കോയുടെ ഗോള്‍ നില മുന്നിലെത്തിച്ചു. ബ്രാഹിം ഡിയാസ് തന്നെയാണ് ഇത്തവണയും അസിസ്റ്റ്.

 

ഇന്ന് നടക്കുന്ന പാരഗ്വായ്- ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോ ക്വാർട്ടറില്‍ നേരിടുക. നോക്കൗട്ടില്‍ നെതർലാൻഡ്സിനെ തോല്‍പിച്ച ആത്മവിശ്വാത്തിലാണ് മൊറോക്കോ പ്രീ ക്വാർട്ടറിന് എത്തിയത്. ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പർ യാസിൻ ബോണോയുടെ മികച്ച സേവുകള്‍ മൊറോക്കോയ്ക്ക് ക്വാർട്ടറിലേക്കുള്ള വഴിയൊരുക്കി. ബ്രസീലുമായി ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ ലാറ്റിനമേരിക്കൻ വമ്പന്മാരെ സമനിലയില്‍ തളച്ച പോരാട്ടവീര്യം കൂടിയുണ്ടായിരുന്നു മൊറോക്കോയ്ക്ക്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഫ്രാൻസ് പരാഗ്വായ്യെ തോല്പിച്ചവള്‍ ക്വാർട്ടറില്‍ മികച്ചൊരു മത്സരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ പ്രേമികള്‍.

 

 


Share
Copyright © All rights reserved. | Newsphere by AF themes.