July 4, 2026

കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില, ചാക്കിന് കൂടിയത് 500 രൂപയോളം : കോഴിവളര്‍ത്തല്‍ ഉപേക്ഷിക്കാൻ ഒരുങ്ങി കര്‍ഷകര്‍

Share

 

സംസ്ഥാനത്ത് കോഴിത്തീറ്റ വില കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയോളം കൂടി.

 

ഇതരസംസ്ഥാന തൊഴിലാളികള്‍ ആയിരം രൂപയ്ക്ക് മുകളിലാണ് പണിക്കൂലി വാങ്ങുന്നത്. കൂടാതെ, ടാക്സ്, ലൈസൻസ് ഇനത്തില്‍ നല്‍കേണ്ട തുക വളരെ കൂടുതലാണെന്നും കർഷകൻ പറഞ്ഞു. അസംസ്കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള വിലക്കയറ്റത്തിന് കാരണം. തീറ്റവില കൂടി ഉയർന്നതോടെ കോഴിവളർത്തല്‍ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് കർഷകർ.

 

കോഴി കൃഷിക്ക് ആവശ്യമായ അറക്കപ്പൊടി കിട്ടാനും ബുദ്ധിമുട്ടുണ്ടെന്ന് കർഷകർ പറഞ്ഞു. അതോടൊപ്പം തൊഴിലാളി ക്ഷാമവും നേരിടുന്നു.

 


Share
Copyright © All rights reserved. | Newsphere by AF themes.