റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് തരംമാറ്റാന്‍ ജൂലൈ 17 അവസരം
കൽപ്പറ്റ : ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച്) മാറ്റുന്നതിന് അപേക്ഷ നല്‍കാം. കാര്‍ഡുടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 17 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സി.എസ്.സി സേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവരുടെ വീടിന്റെ വിസ്തീര്‍ണം കാണിക്കുന്ന സാക്ഷ്യപത്രം, പുതിയ നികുതി ചീട്ടിന്റെ പകര്‍പ്പ്, കുടുംബം ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് തെളിയിക്കുന്ന സെക്രട്ടറിയുടെ സാക്ഷ്യപത്രം എന്നിവയാണ് ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936 255222 (വൈത്തിരി), 04936 220213 (സുല്‍ത്താന്‍ ബത്തേരി), 04935 240252 (മാനന്തവാടി).
