June 20, 2026

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു : രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Share

 

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വയനാട്, കണ്ണൂർ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിത്. തുടർന്നുള്ള ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് പ്രവചനം.

 

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ 8 ജില്ലകളിലും മറ്റന്നാള്‍ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് സംസ്ഥാനത്ത് പരക്കെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

 

അറബിക്കടലില്‍ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ വിവിധ തീരങ്ങളില്‍ ജാഗ്രതാ നിർദ്ദേശം നല്‍കി. സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടല്‍, വടക്കൻ ഒമാൻ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയേറെയാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.