സ്വര്‍ണവിലയിൽ വർധന : ഇന്ന് കൂടിയത് 2160 രൂപ
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണ വില ഉണ്ടായിരുന്നത്.
1,06,800 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വ്യാഴാഴ്ചയിലെ വില.
ജൂണ്‍ ആദ്യം 1,14,560 രൂപയില്‍ നിന്നാണ് വില കുറഞ്ഞ് 1,06,800 രൂപയിലേക്ക് എത്തിയത്. ജൂണ്‍ പത്തിന് ആദ്യം 109160 രൂപയും പിന്നീട് 108360 രൂപയിലേക്കും ഒരു പവൻ സ്വർണത്തിന്റെ വില കുറഞ്ഞു. പിന്നീട് 1,06,800 രൂപയിലേക്ക് നിരക്ക് കുറയുകയായിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച സ്വർണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് 1,08,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 2160 രൂപയാണ് സംസ്ഥാനത്ത് ഇന്ന് മാത്രം കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 13,620 രൂപയാണ് ഇന്നത്തെ വില. 270 രൂപയാണ് ഇന്ന് കൂടിയത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യം ലോകമെമ്പാടുമുള്ള വിപണികളെ ബാധിക്കുന്നുണ്ട്. യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ സ്വർണം ഉള്‍പ്പെടെ, വിപണികളില്‍ വലിയ അസന്തുലിതാവസ്ഥയും അരക്ഷിതാവസ്ഥയുമാണ് നിലനില്‍ക്കുന്നത്.
