നിയന്ത്രണംവിട്ട ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കേണിച്ചിറ : നിയന്ത്രണംവിട്ട ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂടകൊല്ലി കൊമ്പൻഞ്ചേരി ലക്ഷംവീട് ഉന്നതിയിലെ കേശവൻ – ശാരദ ദമ്പതികളുടെ മകൻ അഖിൽ (18) ആണ് മരണപ്പെട്ടത്.
വാകേരി – കക്കടംകുന്ന് റൂട്ടിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അഖിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി നിയമപരമായ നടപടികൾ സ്വീകരിച്ചു വരുന്നു.
