May 24, 2026

മേപ്പാടി പോളിടെക്നിക്കിൽ നിയമനം : അഭിമുഖം മെയ് 26 ന്  

Share

 

മേപ്പാടി സർക്കാർ പോളിടെക്നിക് കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറിങ് ലക്ചറർ, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ലക്ചറർ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡെമോൺസ്ട്രേറ്റർ, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡെമോൺസ്ട്രേറ്റർ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ട്രേഡ്സ്മാൻ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. ലക്ചറർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഡെമോൺസ്ട്രേറ്റർ തസ്തികയ്ക്ക് മൂന്ന് വർഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമയും ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ.ടി.ഐ/വി.എച്ച്.എസ്‌.ഇ/ടി.എച്ച്.എസ്‌.എസ്‌.എൽ.സിയുമാണ് അടിസ്ഥാന യോഗ്യത. ലക്ചറർ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 26 രാവിലെ 10നും, ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തസ്തികകളിലേക്കുള്ള അഭിമുഖം അന്ന് ഉച്ചയ്ക്ക് ഒന്നിനും മേപ്പാടി പോളിടെക്നിക് കോളേജിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും അസൽ, പകർപ്പ് എന്നിവ സഹിതം മത്സരപരീക്ഷക്കും കൂടിക്കാഴ്ചക്കും എത്തണ്ണം. ഫോൺ: 04936 282095, 9400006454.


Share
Copyright © All rights reserved. | Newsphere by AF themes.