May 21, 2026

ദേശീയ ലോക് അദാലത്ത് ജൂൺ 13ന് : പരാതികൾ മെയ് 25 വരെ സ്വീകരിക്കും

Share

 

കൽപ്പറ്റ : ദേശീയ നിയമ സേവന അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ കോടതി കേന്ദ്രങ്ങളിൽ ജൂൺ 13ന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. പുതിയ പരാതികൾ മെയ് 25 വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ചെക്ക് കേസുകൾ സംബന്ധിച്ച പരാതികൾ, തൊഴിൽ തർക്കങ്ങൾ, ഇലക്ട്രിസിറ്റി, വെള്ളക്കരം, മെയിന്റനൻസ് കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിലേക്ക് നേരിട്ട് നൽകാം. വിവിധ കോടതികളിൽ നിലവിലുള്ള ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ചെക്ക് കേസുകൾ, മോട്ടോർ വാഹന നഷ്ടപരിഹാര കേസുകൾ, ലേബർ കോടതിയിലെ കേസുകൾ, കുടുംബകോടതിയിലുള്ള വിവാഹമോചന കേസുകൾ ഒഴികെയുള്ള കേസുകൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കേസുകൾ, സർവീസ് സംബന്ധിച്ച കേസുകൾ എന്നിവയും സിവിൽ കോടതികളിൽ നിലവിലുള്ള കേസുകളും അദാലത്തിൽ ഒത്തുതീർപ്പാക്കാം. കൂടുതൽ വിവരങ്ങൾക്കായി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസുകളിലും 8281668101 (മാനന്തവാടി), 8304882641 (സുൽത്താൻ ബത്തേരി), 9995167835 (വൈത്തിരി) ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലും (ഫോൺ: 04936 207800) ബന്ധപ്പെടാം.


Share
Copyright © All rights reserved. | Newsphere by AF themes.