May 6, 2026

സിനിമാ- സീരിയല്‍ താരം സന്തോഷ് കെ.നായര്‍ കാര്‍ അപകടത്തില്‍ മരിച്ചു

Share

 

തിരുവനന്തപുരം : സിനിമാ- സീരിയല്‍ താരം സന്തോഷ് കെ.നായര്‍ കാര്‍ അപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ അടുര്‍ ഏനാത്തല്‍ ഉണ്ടായ അപകടത്തിലായിരുന്നു മരണം സംഭവിച്ചത്. ഭാര്യ ശുഭശ്രീ ഗുരുതര പരിക്കുകളടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സന്തോഷും ഭാര്യയും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ക്കും പരുക്കുണ്ട്.

 

പ്രമുഖ താരങ്ങള്‍ക്കൊപ്പം അടക്കം 100ല്‍ അധികം സിനിമകളില്‍ സന്തോഷ് അഭിനയിച്ചിട്ടുണ്ട്. കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. 1982ല്‍ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദര്‍ശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാവമായി അഭിനയിച്ച ചിത്രം. വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1960 നവംബര്‍ 12ന് തിരുവനന്തപുരത്ത് സി.എന്‍. കേശവന്‍ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. എംജി കോളജില്‍ നടന്‍ മോഹന്‍ലാലിന്റെ ജൂനിയറായിരുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.