May 2, 2026

ചാഞ്ചാട്ടം തുടരുന്നു : സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

Share

 

കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന്റെ ഇന്നത്തെ വില 13835 രൂപയായി. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കൂടിയത്. ഇതോടെ പവൻ വില 1,10,680 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. സ്പോട്ട് ഗോള്‍ഡ് വില 0.1 ശതമാനമാണ് ഉയര്‍ന്നത്. 4,627.63 ഡോളറായാണ് വില ഉയര്‍ന്നത്.

 

സംസ്ഥാനത്ത് മേയ് മാസത്തിന്റെ തുടക്കത്തില്‍ സ്വർണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമായെങ്കിലും വിപണിയെ ഞെട്ടിച്ചുകൊണ്ട് വില വീണ്ടും ഉയരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം പവന് 1,09,720 രൂപയിലേക്ക് താഴ്ന്ന വില, രാത്രിയോടെ 1,10,440 രൂപയായി ഉയർന്നിരുന്നു.

 

പശ്ചിമേഷ്യയിലെ നിലനില്‍ക്കുന്ന സംഘർഷഭരിതമായ അന്തരീക്ഷമാണ് സ്വർണവില താഴാത്തതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിലേക്ക് ആളുകളെ ആകർഷിക്കുന്നു. ഇന്നത്തെ മേഖലയിലെ യുദ്ധസമാനമായ സാഹചര്യത്തിന് അയവുണ്ടായാല്‍ മാത്രമേ വരും ദിവസങ്ങളില്‍ വിലയില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കാൻ സാധിക്കൂ. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കില്‍ വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തല്‍.


Share
Copyright © All rights reserved. | Newsphere by AF themes.