April 17, 2026

ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു

Share

 

പിണങ്ങോട് : ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കല്‍പ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52) ആണ് മരിച്ചത്. ഏപ്രില്‍ 9 ന് രാവിലെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചായിരുന്നു പ്രമീളയെ ബസിടിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ശ്രീനിലയം വീട്ടില്‍ ശ്രീമാന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. മഞ്ജു , അഞ്ജു എന്നിവര്‍ മക്കളും സത്യന്‍, സെന്തില്‍ എന്നിവര്‍ മരുമക്കളുമാണ്.


Share
Copyright © All rights reserved. | Newsphere by AF themes.