ഏച്ചോത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം : സഹയാത്രികന് ഗുരുതര പരിക്ക്
പനമരം : ഏച്ചോം കനാലിന് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. തെക്കുംതറ കാരാറ്റപ്പടി മരമൂല ഉന്നതിയിലെ അശോകന്റെ മകൻ അപ്പു (32) ആണ് മരിച്ചത്. അപകടത്തിൽ സഹയാത്രികനായ സഹോദരപുത്രൻ ഹരീഷിന് ഗുരുതര പരിക്കേറ്റു.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം.
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമെന്നാണ് വിവരം. പരിക്കേറ്റ ഇരുവരെയും ഉടൻ കല്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പുവിനെ രക്ഷിക്കാനായില്ല. ഹരീഷിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കമ്പളക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
