ലോഡ്ജിൽ നിന്നും 104 .22ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രധാനിയും പിടിയിൽ
അമ്പലവയൽ : എടയ്ക്കലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി. എം.എ ഉപയോഗവും, വിൽപ്പനയും നടത്തിവന്ന ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 104 .22 ഗ്രാം എം.ഡി.എം.എയുമായി 5 പേർ അറസ്റ്റിലായ കേസിൽ പ്രധാനിയെന്ന് വ്യക്തമായ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ മുട്ടിൽ ചെലഞ്ഞിച്ചാൽ പുത്തുക്കണ്ടിയിൽ വീട്ടിൽ മുഹമ്മദ് അസ് നുൾ ശാദുലി (24)യെയാണ്
അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആൻ്റണി അറസ്റ്റ് ചെയ്തത് .
104.22 ഗ്രാം എം.ഡി . എം . എ യുമായി ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 5 പേരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. എടയ്ക്കൽ ഗുഹയ്ക്ക സമീപത്തുള്ള ഹോളിഡെ ഹോംസ് എന്ന ലോഡ്ജിൽ നിന്നും പാലക്കാട് വടക്കൻചേരി മംഗലം അഞ്ചുമൂർത്തി പൂക്കാട് വീട്ടിൽ അക്ബർ (50) കമ്പളക്കാട് വരിത്തോട്ടിൽ വീട്ടിൽ മുഹമ്മദ് റിഷാദ് (33) പടിഞ്ഞാറത്തറ വാരാമ്പറ്റ കൊല്ലരുതൊടിയിൽ മുംതാസ് (20) എന്നിവരെയും കമ്പളക്കാട് നിന്നും ലോഡ്ജ് നടത്തിപ്പുകാരനും കേസിലെ മുഖ്യപ്രതിയുമായ കമ്പളക്കാട് വാരിത്തോട്ടിൽമുഹമ്മദ് ഷെഫിക് (34) സുഹൃത്തും ലോഡ്ജ് നടത്തിപ്പിനായി പണം മുടക്കിയ മടക്കിമല പറളികുന്ന് പോക്കാട്ട് വീട്ടിൽ വിവേക് ശിവദാസൻ (34) എന്നിവരെയും വയനാട് ജില്ലാ പോലീസ് മേധാവി എസ് .ദേവ മനോഹർ ഐ.പി.എസിൻ്റെ മേൽനോട്ടത്തിൽ ജില്ലാ നർക്കോട്ടിംഗ് സെൽ ആൻ്റ് ജെൻ്റർ ജസ്റ്റീസ്
ഡി വൈ എസ് പി മനോഹരൻ തച്ചമ്പത്തിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , അമ്പലവയൽ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ അമ്പലവയൽഎസ്. എച്ച് . ഒ എസ്. ഐ ജെസ് വിൻ ജോയി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു ലോഡ്ജ് മുറിയിലെ ഡ്രസിംഗ് ടേബിളിൻ്റെ ഡ്രോയിൽ ഒളിപ്പിച്ച നിലയിൽ രണ്ട് പാക്കറ്റുകളിലായി കാണപ്പെട്ട 104.22 ഗ്രാം എം.ഡി.എം.എയും എം. ഡി . എം. എ ചെറിയ അളവുകളിലായി വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന 74 സിപ് ലോക്ക് കവറുകളും പ്രതികളുടെ മൊബേൽ ഫോണുകളും പരിശോധനയിൽ കണ്ടെടുത്തിരുന്നു
പ്രതികളെ
സുൽത്താൻബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി . കോടതി 14 ദിവസത്തെയ്ക്ക് പ്രതികളെ
റിമാൻറ് ചെയ്തിരുന്നു മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതോടെയാണ് കേസിലെ പ്രധാനിയായ മുഹമ്മദ് അസ്നുൾ ശാദുലി പിടി ലായത് . റിമാൻ്റ് റിപ്പോർട്ട് സഹിതംകോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാൻ്റിൽ ജൂഡിഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കാൻ ഉത്തരവായിട്ടുള്ളതാണ് . പ്രതിയ്ക്ക് സമാനമായ വാണിജ്യ അളവിലുള്ള എം.ഡി.എം. എ , എക്സൈസ് കേസുകളും നിലവിലുണ്ട്
