സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് : ഇന്ന് കുറഞ്ഞത് 360 രൂപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 1,16720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 14590 രൂപയായി.
18 കരറ്റ് സ്വര്‍ണം ഗ്രാമിന് 11985 രൂപയും പവന് 95880 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,335 രൂപയും പവന് 74,680 രൂപയുമാണ്. വെള്ളിയുടെ വിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളി ഒരു ഗ്രാമിന് 270 രൂപ കുറഞ്ഞു.
ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില എത്തിനില്‍ക്കുന്നത്. ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 126920 രൂപയായിരുന്നു. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വർണവിലയില്‍ ഇടിവുണ്ടാകുന്നത്. പവന്റെ വില ഒരു ലക്ഷത്തിനും താഴേക്ക് പോകുമെന്നാണ് വിലയിരുത്തല്‍.
