March 9, 2026

കൂളിവയലിന് സമീപം വാഹനാപകടം : രണ്ടുപേർക്ക് ദാരുണാന്ത്യം

Share

 

പനമരം : കൂളിവയൽ ഹെൽത്ത് സെൻ്ററിന് സമീപം കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കാർ യാത്രക്കാരായ കോഴിക്കോട് കോടഞ്ചേരി കല്ലന്തറമേട് സ്വദേശി വെള്ളാങ്കൽ രഞ്ജു മാത്യു (38), സഹയാത്രികനായ അതിഥി തൊഴിലാളിയുമാണ് മരിച്ചതെന്നാണ് വിവരം. അപകടസ്ഥലത്ത് നിന്ന്

അൻവർ എന്ന അതിഥി തൊഴിലാളിയും സാരമായ പരിക്കുകളോടെ ചികിത്സ തേടി. ഇയാൾ കാറിലുണ്ടായിരുന്ന ആളാണോ എന്ന് വ്യക്തമല്ല. ബസ് യാത്രക്കാരായ നാലുപേർക്കും പരിക്കേറ്റിട്ടുണ്ട്.

 

 

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഹെൽത്ത് സെൻ്ററിനടുത്ത വളവിൽ മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ്സും, പനമരം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പട്ടത്. കാറിൽ കുടുങ്ങിയവരെ മാനന്തവാടിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ സഹയാത്രികൻ്റെ നില ഗുരുതരമാണെന്നാണ് വിവരം.

 

കെഎൽ 57 എസി 6632 എന്ന നമ്പർ സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. കോടഞ്ചേരി ഭാഗത്തുള്ള എവർഗ്രീൻ കൺസ്ട്രക്ഷന്റെ ജീവനക്കാരാണിവർ. അഞ്ചുകുന്നിൽ നിർമിക്കുന്ന വീടിൻ്റെ ജോലിക്ക് എത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തെത്തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.