May 13, 2026

സഞ്ജുവിനെതിരെ ഐസിസി നീക്കം! സെമിഫൈനലിന് മുമ്പ് നടപടിക്ക് സാധ്യത

Share

 

സെമിഫൈനലിന് മുന്നോടിയായി സഞ്ജു സാംസണിനെതിരായി ഐസിസി നടപടിയുണ്ടാകുമോ എന്ന് ആശങ്ക. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടത്തില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച സഞ്ജു, മത്സരത്തിലെ വിജയ റണ്‍സ് നേടിക്കഴിഞ്ഞ ശേഷം ആവേശത്തോടെ ഹെല്‍മറ്റ് എറിഞ്ഞ് ആകാശത്തേക്ക് കൈകള്‍ ഉയർത്തി ദൈവത്തിന് നന്ദി അറിയിച്ചു. ഈ ആഘോഷമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

 

ഐസിസിയുടെ ചട്ടങ്ങള്‍ പ്രകാരം ഇത്തരത്തിലുള്ള പ്രവർത്തനം നിയമലംഘനമായി കണക്കാക്കാമെന്നാണ് റിപ്പോർട്ടുകള്‍. മാച്ച്‌ റഫറിയുടെ വിലയിരുത്തലിനെ ആശ്രയിച്ചായിരിക്കും നടപടി. ലെവല്‍ 1 കുറ്റമായി കണക്കാക്കുകയാണെങ്കില്‍ ഔദ്യോഗിക മുന്നറിയിപ്പ്, മത്സരഫീസിന്റെ 50 ശതമാനം വരെ പിഴ, അല്ലെങ്കില്‍ രണ്ട് ഡിമെറിറ്റ് പോയിന്റ് വരെ ലഭിക്കാം.

 

ഇന്ത്യയുടെ അടുത്ത മത്സരം വ്യാഴാഴ്ച മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കും. ഈ നിർണായക സെമിഫൈനലിന് മുമ്പ് സഞ്ജുവിനെതിരെ നടപടി ഉണ്ടാകുമോ എന്നത് ആരാധകരില്‍ ആശങ്ക ഉയർത്തുന്നുണ്ട്. എന്നാല്‍ സാധാരണയായി വിജയാഘോഷത്തിന്റെ ഭാഗമായി ഹെല്‍മറ്റ് എറിഞ്ഞത് മാത്രം ശിക്ഷയ്ക്ക് ഇടയാക്കണമെന്നില്ലെന്നാണ് മുൻ താരങ്ങളും വിദഗ്ധരും വിലയിരുത്തുന്നത്. മാച്ച്‌ റഫറിയുടെ അന്തിമ തീരുമാനം വരെയായിരിക്കും കാത്തിരിക്കേണ്ടത്.

 

 

നേരത്തെ, 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടി ടീമിനെ വെസ്റ്റിൻഡീസിനെതിരെ വിജയത്തിലേക്ക് നയിച്ചു. കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസ് മൈതാനത്ത് നടന്ന നിർണായക മത്സരത്തില്‍ ഇന്ത്യക്ക് സെമിഫൈനല്‍ പ്രവേശനം ഉറപ്പാക്കാൻ ഈ ഇന്നിംഗ്സ് നിർണായകമായി. അതുല്യ പ്രകടനത്തിന് സഞ്ജുവിന് പ്ലെയർ ഓഫ് ദ മാച്ച്‌ പുരസ്കാരവും ലഭിച്ചു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.