February 24, 2026

കത്തിക്കയറി സ്വര്‍ണവില : ഇന്ന് കൂടിയത് 1120 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ ഇന്ന് സ്വർണവിലയില്‍ വൻ വർധന രേഖപ്പെടുത്തി.

 

22 കാരറ്റ് സ്വർണത്തിന് പവന് 1120 രൂപയും ഗ്രാമിന് 140 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,830 രൂപയും പവന് 1,18,640 രൂപയുമായി ഉയർന്നു.

 

ഇന്നലെ രാവിലെ സ്വർണവില റെക്കോർഡ് വർധന രേഖപ്പെടുത്തിയിരുന്നെങ്കിലും ഉച്ചയോടെ താഴേക്ക് പോയിരുന്നു. രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 190 രൂപ കൂടി 14,790 രൂപയും പവന് 1520 രൂപ കൂടി 1,18,320 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍ ഉച്ചയ്ക്ക് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,690 രൂപയും പവന് 800 രൂപ കുറഞ്ഞ് 1,17,520 രൂപയുമായി വില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും വില കുതിച്ചുയർന്നത്.

 

മറ്റ് കാരറ്റുകളിലെ വർധന

 

22 കാരറ്റിന് പുറമെ 18, 14, 9 കാരറ്റ് സ്വർണ വിലകളിലും ചൊവ്വാഴ്ച വർധന രേഖപ്പെടുത്തി. ബി. ഗോവിന്ദൻ വിഭാഗത്തിന് 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 115 രൂപ കൂടി 12,250 രൂപയും പവന് 920 രൂപ കൂടി 98,000 രൂപയുമാണ് പുതിയ നിരക്ക്. കെ. സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കൂടി 12,185 രൂപയും പവന് 920 രൂപ കൂടി 97,480 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

 

കെ. സുരേന്ദ്രൻ വിഭാഗത്തില്‍ 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 85 രൂപ കൂടി 9,485 രൂപയും പവന് 680 രൂപ കൂടി 75,880 രൂപയുമായി. 9 കാരറ്റിന് ഗ്രാമിന് 55 രൂപ കൂടി 6,115 രൂപയും പവന് 440 രൂപ കൂടി 48,920 രൂപയുമാണ് ചൊവ്വാഴ്ചത്തെ നിരക്ക്.

 

വെള്ളി വില താഴ്ന്നു

 

സ്വർണവില കുതിച്ചുയർന്നപ്പോള്‍ വെള്ളി നിരക്കുകളില്‍ ഇടിവ് രേഖപ്പെടുത്തി. ബി. ഗോവിന്ദൻ, കെ. സുരേന്ദ്രൻ വിഭാഗങ്ങളില്‍ സാധാരണ വെള്ളിക്ക് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 285 രൂപയായി നിരക്ക് താഴ്ന്നു. 10 ഗ്രാം സാധാരണ വെള്ളിക്ക് 150 രൂപ കുറഞ്ഞ് 2,850 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.