കാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടർ യാത്രികന് പരിക്കേറ്റു
പുൽപ്പള്ളി : കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ചീയമ്പം പരത്തുവയൽ പൗലോസ് (50) നാണ് പരിക്കേറ്റത്. ഞായറാഴ്‌ച എട്ടുമണിയോടെ ചീയമ്പം ചെറിയ കുരിശ് 56 റോഡിൽ വച്ചായിരുന്നു അപകടം. നാട്ടുകാരെത്തി പൗലോസിനെ ആശുപത്രിയിലെത്തിച്ചു. പൗലോസിന് തലയ്ക്കും കൈയ്ക്കും കാലിനും സാരമായ പരിക്കേറ്റു. പരിക്കേറ്റ പൗലോസ് സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . അപകടത്തിൽ സ്‌കൂട്ടർ ഭാഗികമായി തകർന്നു. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.
