February 3, 2026

പ്രവാസികള്‍ക്കായി കേരളത്തിൽ പ്രത്യേക പോലീസ് സ്റ്റേഷൻ വരുന്നു; പ്രവാസികളുടെ പരാതികള്‍ക്ക് വേഗത്തില്‍ നിയമപരിഹാരം

Share

 

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രത്യേക നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കാൻ സർക്കാർ തീരുമാനം. പ്രവാസികളുടെ പരാതികള്‍ക്ക് വേഗത്തില്‍ നിയമപരിഹാരം ഉറപ്പാക്കുന്നതിനായാണ് പ്രത്യേക പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്. പോലീസ് ആസ്ഥാനത്താകും ഈ സ്റ്റേഷൻ പ്രവർത്തിക്കു. 50 അംഗങ്ങളടങ്ങിയ സേനയോടെയാണ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുക. ആഭ്യന്തര വകുപ്പിന്റെ ശുപാർശയ്ക്ക് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഇതിന് ഔദ്യോഗിക അനുമതി നല്‍കുമെന്നാണ് വിവരം.

 

സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുനിന്നുള്ള പ്രവാസി പരാതികളായാലും ഈ സ്റ്റേഷനിലൂടെ അന്വേഷിച്ച്‌ പരിഹരിക്കാനാണ് പദ്ധതി. വിസത്തട്ടിപ്പ്, വ്യാജ റിക്രൂട്ട്മെന്റ്, തൊഴില്‍ വഞ്ചന തുടങ്ങിയ കേസുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. പ്രവാസികളും തട്ടിപ്പിനിരയായവരും ദീർഘനാളത്തെ നിയമനടപടികളില്‍ കുടുങ്ങാതിരിക്കാനാണ് പഞ്ചാബില്‍ നടപ്പിലാക്കിയ മാതൃക കേരളം പിന്തുടരുന്നത്.

 

നിലവില്‍ പ്രവാസികളുടെ പരാതികള്‍ എൻ.ആർ.ഐ. സെല്‍ വഴിയാണ് കൈകാര്യം ചെയ്യുന്നത്. ഈ സംവിധാനത്തിലൂടെ പ്രതിവർഷം ഏകദേശം 8000 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. പുതിയ പൊലീസ് സ്റ്റേഷൻ നിലവില്‍ വരുന്നതോടെ അന്വേഷണ വേഗവും കാര്യക്ഷമതയും വർധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.


Share
Copyright © All rights reserved. | Newsphere by AF themes.