January 30, 2026

മയക്കുമരുന്നായ ചരസുമായി വിദേശി പിടിയില്‍

Share

 

മാനന്തവാടി : തോല്‍പ്പെട്ടി പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് മാരക മയക്കുമരുന്നായ ചരസുമായി ഇസ്രായേല്‍ സ്വദേശിയായ യുവാവിനെ പിടികൂടി. ഹാരല്‍ ആന്‍ഡ്രി എന്നയാളെയാണ് കഴിഞ്ഞ ദിവസം തിരുനെല്ലി പോലീസും, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയും ചേര്‍ന്ന് പിടികൂടിയത്. തിരുനെല്ലി എസ്.ഐ സനില്‍.എം.എ, സീനിയര്‍ സിവില്‍ ഓഫീസര്‍ ജിതിന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനായക്, നിധീഷ്,സനീഷ്, വിനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

 


Share
Copyright © All rights reserved. | Newsphere by AF themes.