October 27, 2025

പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം ; സഹയാത്രികന് പരിക്ക്

Share

 

മാനന്തവാടി : പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാര്‍ (54) ആണ് മരിച്ചത്. സഹയാത്രികനായ സെന്തില്‍ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

 

ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍കോഡേക്ക് പോകുന്നതിനിടെ

നിയന്ത്രണം വിട്ട TN 52 K1679 എന്ന ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ സെന്തില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടിയില്‍ നിന്നുള്ള അഗ്‌നി രക്ഷാ സേനയും, പോലീസും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിൽ.


Share
Copyright © All rights reserved. | Newsphere by AF themes.