സ്വര്‍ണവില കുത്തനെ ഇടിഞ്ഞു ; പവന് കുറഞ്ഞത് 1360 രൂപ
കൽപ്പറ്റ : കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വിലക്കുറവ്. ഏറെ നാള്‍ക്ക് ശേഷമാണ് ഇത്രയും വില ഇടിയുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ തോതില്‍ കൂടി വരികയായിരുന്നു.ഓരോ ദിവസവും 500, 1000 രൂപയാണ് വര്‍ധിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിലക്കുറവാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്.
ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ പവന്‍ വില 87000 രൂപയായിരുന്നു. പിന്നീട് അല്‍പ്പം താഴ്ന്ന് 86560 രൂപയായി. എന്നാല്‍ പിന്നീട് ഓരോ ദിവസവും വില ഉയര്‍ന്ന് 91040 രൂപ വരെ എത്തി. അവിടെ നിന്നാണ് ഇന്നത്തെ വിലക്കുറവ് ശ്രദ്ധേയമാകുന്നത്. 1300ല്‍ അധികം രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതിന് കാരണം എന്താണ് എന്ന് അറിയാം…
22 കാരറ്റ് സ്വര്‍ണം പവന് 1360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതായത്, 89680 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 11210 രൂപയായി. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യാം. അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ ഇനിയും വില കുറഞ്ഞാല്‍ ആ വിലയ്ക്കും അല്ലെങ്കില്‍ ഇന്നത്തെ വിലയ്ക്കും സ്വര്‍ണാഭരണം കിട്ടും.
അതേസമയം, 18 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്ന് നേട്ടമാണ്. 140 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. 9220 രൂപയാണ് ഈ സ്വര്‍ണം ഗ്രാമിന് നല്‍കേണ്ടത്. 75 ശതമാനം സ്വര്‍ണവും ബാക്കി വെള്ളി, ചെമ്ബ് തുടങ്ങിയ ലോഹങ്ങളും കൂടെ ചേര്‍ന്നതാണ് 18 കാരറ്റ് സ്വര്‍ണം. ആഭരണമാണ് ഇത്തരം കാറ്റിലുണ്ടാകുക. കോയിന്‍ ലഭിക്കില്ല.
അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7180 രൂപയാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4635 രൂപയാണ് നല്‍കേണ്ടത്. വെള്ളിയുടെ വിലയിലും ഇന്ന് കുറവുണ്ടായി. ഗ്രാമിന് 2 രൂപ കുറഞ്ഞ് 162 രൂപയിലെത്തി. 24 കാരറ്റില്‍ മാത്രമാണ് കോയിനും ബാറും ലഭിക്കുക. 22 കാരറ്റില്‍ ആഭരണവും കോയിനും കിട്ടും. ബാക്കി എല്ലാ കാരറ്റിലും ആഭരണം മാത്രമേ ലഭിക്കൂ.
സ്വര്‍ണവില കുറയാന്‍ കാരണം
ഗാസയില്‍ ഇസ്രായേലും ഹമാസും സമാധാന കരാര്‍ ഒപ്പുവച്ചതാണ് വിപണി സജീവമാകാന്‍ കാരണം എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. സമാധാന അന്തരീക്ഷത്തിലേക്ക് എത്തിയാല്‍ നിക്ഷേപ സൗഹൃദ സാഹചര്യമുണ്ടാകും. ഇത് വ്യവസായ ലോകത്തിന് പ്രതീക്ഷയാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ നിക്ഷേപം വന്നേക്കാം. അതേസമയം, വിപണിയില്‍ ആശങ്കയുള്ളപ്പോള്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണം വാങ്ങുമ്ബോഴാണ് വില ഉയരുക.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 96000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും 60 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്ബോഴാണ് ഈ വിലയിലെത്തുക. ക്രൂഡ് ഓയില്‍ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, രാജ്യാന്തര വിപണിയില്‍ 4060 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം ഇപ്പോള്‍ 3960 ഡോളറിലെത്തി. ഇതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ കാണുന്നത്.
