ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ്സ് ഡ്രൈവർ മരിച്ചു
മാനന്തവാടി : കർണാടകയിലെ ഹുൻസൂരിൽ മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ്സ് ഡ്രൈവർ മരിച്ചു.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശി ഡ്രൈവർ ഷംസു ആണ് മരണപ്പെട്ടത്. ബസ്സിലെ യാത്രക്കാരയ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
