കെല്ലൂരിൽ വീടിൻ്റെ പൂട്ട് തകർത്ത് മോഷണം : സ്വർണാഭരണങ്ങളും കുരുമുളകും, ലാപ്ടോപും കവർന്നു

അഞ്ചാംമൈൽ : കെല്ലൂർ കാരക്കാമല റോഡിൽ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. പുല്ലമ്പി നിസാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഒന്നര പവൻ സ്വർണാഭരണങ്ങൾ, 50 കിലോഗ്രാം കുരുമുളക്, ലാപ്ടോപ് എന്നിവ മോഷണം പോയി.
ചികിത്സാ ആവശ്യങ്ങൾക്കായി വീട്ടുകാർ ഇന്നലെ രാത്രി കോഴിക്കോടേക്ക് പോയതായിരുന്നു. ഇന്ന് രാവിലെ അയൽവാസികളായ ബന്ധുക്കളാണ് വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് പനമരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.