August 31, 2025

വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരിശീലന ധനസഹായത്തിന് അപേക്ഷിക്കാം

Share

 

കൽപ്പറ്റ : പ്ലസ് ടു/വിഎച്ച്എസ്സി പഠനത്തിന് ശേഷം മെഡിക്കൽ /എൻജിനീയറിങ്‌ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാത്ത പട്ടികജാതി വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ മെഡിക്കൽ /എൻജിനീയറിങ്‌ പ്രവേശന പരീക്ഷ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. വിഷൻ പ്ലസ് പദ്ധതി പ്രകാരം 54,000 രൂപ ധനസഹായം ലഭിക്കും.

 

സംസ്ഥാന, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിച്ചവർക്ക് അപേക്ഷിക്കാം. സംസ്ഥാന സിലബസിൽ പഠിച്ചവര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ B+ൽ കുറയാത്ത ഗ്രേഡും സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ത്ഥികൾക്ക് A2ൽ കുറയാത്ത ഗ്രേഡും വേണം. കുടുബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്.

 

ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകളും ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും സ്കൂളിൽ നിന്നും എൻട്രൻസ് പരിശീലന സ്ഥാപനത്തിൽ നിന്നുമുള്ള സാക്ഷ്യപത്രങ്ങൾ, ഫീസടച്ച രസീത് എന്നിവ സഹിതം സെപ്റ്റംബർ 17 നകം ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.