വയനാട്ടിലെ കോളേജുകളിലെ സീറ്റൊഴിവുകൾ

പുൽപ്പള്ളി ജയശ്രീ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിഎ സോഷ്യോളജി, ബിസിഎ, ബികോം എന്നീ കോഴ്‌സുകളിൽ എസ്‌സി/എസ്‌ടി, ജനറൽ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9995061260, 9447236453
നടവയൽ∙ സിഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബിഎ മാസ്സ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം നാലുവർഷ ഡിഗ്രി കോഴ്സിൽ ഈഴവ, എസ്‌സി ഒബിഎച്ച് വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ബന്ധപ്പെട്ട വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾ സെപ്റ്റംബർ 24 ന് ഉച്ചയ്ക്ക് 12 നുള്ളിൽ കോളജ് ഓഫിസിൽ ബന്ധപ്പെടുക.
സുൽത്താൻബത്തേരി : ഡോൺബോസ്കോ ആർ ട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി, പിജി കോഴ്സുകളിൽ എസ്‌സി, എസ്‌ടി സീറ്റുകൾ ഒഴിവുണ്ട്. ബിഎ ഇംഗ്ലീഷ്, ബി ടിടിഎം (ടൂറിസം മാനേ ജ്മെന്റ്), ബിഎസ്ഡബ്ല്യു, ബികോം (സിഎ), ബികോം(ഫിനാൻസ്), ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിബിഎ, ബിഎസ്സി സൈക്കോളജി, എംഎ ഇംഗ്ലീഷ്, എംകോം എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ : 04936223017, 6235006375.
കാപ്പുംചാൽ ഡബ്ല്യുഎംഒഐജി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബിസിഎ, ബിഎസ്‌സി ഫുഡ് ടെക്നോളജി, ബിഎസ്‌സി സൈക്കോളജി, ബിഎ മല യാളം, ബികോം (കോ-ഓപ്പ റേഷൻ) എന്നീ കോഴ്സു കളിൽ സീറ്റൊഴിവ്. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 30 ന് ശനിയാഴ്ച. ഫോൺ: 9188663306.