July 5, 2025

വയനാട് സ്വദേശി ഇസ്രായേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ; 80 കാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് പൊലീസ്

Share

 

ബത്തേരി : വയനാട് ബത്തേരി സ്വദേശി ഇസ്രായേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോളിയാടിയിലെ ജിനേഷ് പി സുകുമാരൻ (38 ) ആണ് മരിച്ചത്. 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. കുറച്ചുകാലമായി ജെറുസലേമില്‍ കെയർഗിവർ ആയി ജോലി ചെയ്തുവരികയായിരുന്നു.

 

ഇസ്രയേല്‍ ജെറുസലേമില്‍ മേവസരാത്ത് സീയോന്‍ എന്ന സ്ഥലത്ത് ആണ് അതി ദാരുണമായ സംഭവം നടന്നത്. ഇയാള്‍ കെയര്‍ ഗീവര്‍ ആയി ജോലി ചെയ്യുന്ന വീട്ടിലെ വയോധികയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ജിനേഷിനെയും കണ്ടെത്തി. വയോധികയെ കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് ഇസ്രയേല്‍ പോലീസിന്റെ പ്രാഥമിക നിഗമനം.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.