വയനാട് ചുരത്തില്‍ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും ഇന്നും നിയന്ത്രണം

കൽപ്പറ്റ : വയനാട് ചുരത്തില്‍ ഞായറാഴ്ചയും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ചുരത്തില്‍ അനധികൃതമായി വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനും ആളുകള്‍ കൂട്ടംകൂടുന്നതിനും ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതല്‍ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഞായറാഴ്ച കൂടി തുടരനാണ് തീരുമാനം.
പെരുന്നാള്‍ ആഘോഷവും, അവധിദിനവും പ്രമാണിച്ച് വയനാട്ടിലേക്ക് വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ എത്താറുണ്ട്. ഇവരുടെ വാഹനങ്ങള്‍ റോഡരികില്‍ നിർത്തുന്നതും, കൂട്ടംകൂടുന്നതും ചുരത്തില്‍ ഗതാഗത തടസ്സത്തിന് ഇടയാക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു
രാവിലെ 10 മണി മുതല്‍ അർദ്ധരാത്രി വരെ നിയന്ത്രണം നീളും. വ്യൂ പോയിൻറുകളില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ പാർക്ക് ചെയ്യാനോ ചുരത്തില്‍ കൂട്ടംകൂടാനോ അനുവദിക്കില്ല.