മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു

മാനന്തവാടി : മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. പരിക്കേറ്റതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇന്നുച്ചയ്ക്ക് 12 മണിയോടെ വാളാട് ടൗണിലാണ് അപകടം. സെബാസ്റ്റ്യൻ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ഭാര്യയാണ്. നാല് മക്കളുണ്ട്.