പ്ലസ് ടു ഫലം : വയനാട്ടിൽ 71.8% പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി ; വിഎച്ച്എസ്ഇ വയനാട് മൂന്നാം വർഷവും ഒന്നാമത്

കൽപ്പറ്റ : രണ്ടാം വർഷ ഹയർസെക്കന്ററി ഫലം പ്രഖ്യാപിച്ചപ്പോൾ വയനാട് ജില്ലയിൽ 71. 8% വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 663 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
അമ്പുകുത്തി എംജിഎം എച്ച്എസ്എസ് 100% വിജയം കൈവരിച്ചു. ഇവിടെ പരീക്ഷ എഴുതിയ 49 വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
മറ്റ് 9 സ്കൂളുകൾ 90% മുകളിൽ ജയം നേടി. കഴിഞ്ഞ വർഷം 68.36 % പേരാണ് ജില്ലയിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരുന്നത്.
ഇത്തവണ ജില്ലയിലെ 60 സ്കൂളുകളിൽ നിന്നുള്ള 9440 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 6778 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായത്.
ഓപ്പൺ സ്കൂൾ സ്ട്രീമിൽ 587 പേർ പരീക്ഷ എഴുതിയതിൽ 382 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി (65.08%). ഇതിൽ 6 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
*90% ത്തിന് മുകളിൽ വിജയം കൈവരിച്ച മറ്റ് സ്കൂളുകൾ:*
1.പിണങ്ങോട് ഡബ്ല്യൂഒ എച്ച്എസ്എസ്- 95.92%
2.മേപ്പാടി സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസ്എസ്-91.45%,
3.ദ്വാരക സേക്രഡ് ഹാർട്ട്സ് എച്ച്എസ്എസ്-94.42%,
4.സുൽത്താൻ ബത്തേരി സെന്റ് മേരിസ് എച്ച്എസ്എസ്- 93.22%
5.സുൽത്താൻ ബത്തേരി സെന്റ് ജോസഫ് ഇഎം എച്ച്എസ്എസ്-96.21%,
6.മുട്ടിൽ ഡബ്ല്യൂഒ വിഎച്ച്എസ്എസ്- 91.84%
7.കണിയാമ്പറ്റ എംആർഎസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ-96.88%
8.മുട്ടിൽ ഡബ്ല്യൂഒവി എച്ച്എസ്എസ്-93.85%
9.പൂമല സെന്റ് റോസല്ലാസ് സ്പീച്ച് & ഹിയറിങ് എച്ച്എസ്എസ്-93.33%.
*വിഎച്ച്എസ്ഇ: വയനാട് മൂന്നാം വർഷവും ഒന്നാമത്*
*-ഇത്തവണ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 84.46% പേർ*
രണ്ടാം വർഷ വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചപ്പോൾ
84.46 വിജയ ശതമാനത്തോടെ വയനാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്തെത്തി. തുടർച്ചയായ മൂന്നാം വർഷമാണ് ജില്ല ഒന്നാമതെത്തുന്നത്.
727 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 614 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ജില്ലയിൽ ആകെ 10 വിഎച്ച്എസ്ഇ സ്കൂളുകൾ ആണുള്ളത്.