പനമരം പുഴയിൽ മീൻ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങിമരിച്ചു

പനമരം : പനമരം മാതോത്തുപൊയിൽ തൂക്കുപാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങിമരിച്ചു. പനമരം വാകയാട്ട് ഉന്നതിയിലെ സത്യൻ്റെ മകൻ സഞ്ജു (24) വാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ
സുഹൃത്തിനോടൊപ്പം ചങ്ങാടത്തിൽ വലയെറിഞ്ഞ് മീൻ പിടിക്കുന്നതിനിടെ ഇയാളെ കാണാതാവുകയായിരുന്നു.
മാനന്തവാടി അഗ്നിരക്ഷാസേനയും, പനമരം സിഎച്ച് റെസ്ക്യു പ്രവർത്തകരും, പനമരം പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. രാത്രി 8.30 ഓടെ സിഎച്ച് റെസ്ക്യു ടീം മൃതദേഹം കണ്ടെത്തുകയായിരുന്നു.