വില്പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ടുപേര് പിടിയില്
മാനന്തവാടി : വില്പ്പനയ്ക്കായി കഞ്ചാവ് കൈവശം വെച്ചെന്ന കേസില് രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് പിടികൂടി. കൊണിയന്മുക്ക് ഇസ്മായില് വീട്ടില് ഹനീല് (19), പാലമുക്ക് കൂവയില് വീട്ടില് മുഹമ്മദ് സിയാദ് (19) എന്നിവരാണ് പിടിയിലായത്.
ചൂട്ടക്കടവില് വെച്ച് 65 ഗ്രാം കഞ്ചാവുമായാണ് ഇവര് പിടിയിലായത്. മാനന്തവാടി പോലീസ് സ്റ്റേഷൻ എസ്.ഐമാരായ ആനന്ദ് ടി., സുനില്കുമാര് കെ.എന്. എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. സി.പി.ഒമാരായ സനൂപ്, ജബിന് ജോയ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
