എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
മീനങ്ങാടി : എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മീനങ്ങാടി മണിവയൽ മാതമൂല അനിത (40) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25 – നാണ് പനിയെത്തുടർന്ന് അനിതയെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ എലിപ്പനി സ്ഥിരീകരിച്ചതോടെ 28- ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലായിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് കൊല്ലിവയൽ കോളനി ശ്മശാനത്തിൽ നടക്കും. ഭർത്താവ് : ശശി. മക്കൾ: ശിവലയ, യാദവ്. പിതാവ് : നെല്ലാറച്ചാൽ പള്ളവയൽ കോളനിയിലെ നാരായണൻ. മാതാവ് : കറപ്പായി.
