September 20, 2024

അഞ്ചുകുന്ന് മൊക്കത്ത് നിന്നും കാണാതായ പതിമൂന്നുകാരനെ മൈസൂരിൽ നിന്നും കണ്ടെത്തി

1 min read
Share

അഞ്ചുകുന്ന് മൊക്കത്ത് നിന്നും കാണാതായ പതിമൂന്നുകാരനെ മൈസൂരിൽ നിന്നും കണ്ടെത്തി

പനമരം: അഞ്ചുകുന്ന് മൊക്കത്ത് നിന്നും കാണാതായ പതിമൂന്നുകാരനെ മൈസൂരിൽ നിന്നും കണ്ടെത്തി. അഞ്ചുകുന്ന് മൊക്കം സ്വദേശി പിലാക്കണ്ടി റഊഫിന്റെ മകൻ മുഹമ്മദ് ഷാഫി (13) യെയാണ് കണ്ടെത്തിയത്.

17/ 11/2021 ന് വൈകുന്നേരം നാലു മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കൾ പനമരം പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയെ കാൺമാനില്ലെന്ന വാർത്ത ” ന്യൂസ് ടുഡെ വയനാട് ” പുറത്തുവിട്ടിരുന്നു. മൈസൂരിൽ എത്തിയ മീനങ്ങാടി സ്വദേശികളായ രണ്ടു പേർ കുട്ടിയെ തിരിച്ചറിയുകയും മീനങ്ങാടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയെ പനമരം പോലീസിന് കൈമാറി. ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥിയാണ് ഷാഫി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.