October 22, 2024

കല്‍പ്പറ്റയിൽ അനധികൃത മദ്യവില്‍പ്പന ; യുവാവ് അറസ്റ്റില്‍

Share

 

കല്‍പ്പറ്റ : മദ്യവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കാത്ത ഇന്നലെ കല്‍പ്പറ്റ ബിവറേജിന്റെ പരിസരത്ത് സ്റ്റേഷനറി കട കേന്ദ്രീകരിച്ച് അനധികൃതമായി വിദേശമദ്യം ശേഖരിച്ചു വെച്ച് വില്‍പ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിന്‍ (34) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച നാലര ലിറ്റര്‍ മദ്യവും പോലീസ് പിടിച്ചെടുത്തു.

 

ബിവറേജ് കോമ്പൗണ്ടിനുള്ളിലുള്ള ഇയാളുടെ സ്റ്റേഷനറി കടയില്‍ അമിത വിലയ്ക്ക് അനധികൃത മദ്യം വില്‍ക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

 

പോലീസ് ഇന്‍സ്‌പെക്ടര്‍ എ.യു ജയപ്രകാശ്, എസ്‌.ഐ അനീഷ് ടി, എസ്.സി.പി.ഒമാരായ ജയേഷ്, ബിനില്‍ രാജ്, രാമു, അജികുമാര്‍, അരുണ്‍ രാജ് എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.