September 21, 2024

നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസില്‍ മൂന്നു പേർ അറസ്റ്റില്‍

1 min read
Share

 

കല്‍പ്പറ്റ : നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസില്‍ മൂന്നു പേർ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശികളായ മഞ്ജു സൗദ് (34), അമര്‍ ബാദുര്‍ സൗദ് (45), റോഷന്‍ സൗദ് (20) എന്നിവരെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.

 

കല്‍പ്പറ്റയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന 7 മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ആണ്‍ സുഹൃത്തായ റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും ഗര്‍ഭഛിദ്രം നടത്തി പ്രസവിപ്പിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന നേപ്പാളിലെ സെമിന്‍പൂള്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.