September 20, 2024

മഴയിൽ വീട് പാടെ നിലംപൊത്തി : ദുരിതത്തിലായി കുടുംബം 

1 min read
Share

 

മേപ്പാടി : ശക്തമായ മഴയെത്തുടർന്ന് മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ താഴെ അരപ്പറ്റയിൽ കല്ലിങ്കൽ സുന്ദരിഅമ്മയുടെ വീട് തകർന്നു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മേൽക്കൂര തകരുന്ന ശബ്ദംകേട്ട് വീട്ടുകാർ വേഗം പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ, 16-ാം വാർഡംഗം ശശിധരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ഷീറ്റ് മേഞ്ഞ വീട് പാടെ തകർന്നടിഞ്ഞതോടെ അമ്മയും മകളും അടങ്ങുന്ന കുടുംബം ദുരിതത്തിലായി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.