June 17, 2026

വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ

Share

 

പനമരം : വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ. പരക്കുനി പൊയിൽ മനോജ് ( 41 ), ഭാര്യ സെൽവി ( 36 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽ വെച്ച് വിൽപ്പനക്കായി സൂക്ഷിച്ച 719 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് വിറ്റ് സൂക്ഷിച്ച 128560 രൂപയും കണ്ടെടുത്തു.

പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സിജിത്ത്, എസ്.ഐമാരായ കെ.ദിനേശൻ, ടി.വി സുലോചന, സീനിയർ സി.പി.ഒ എം.അനൂപ്, രാജൻ, പി.എസ് അജേഷ്, സി.ആർ മോഹൻദാസ്, എൽ.ഇ ജോൺസൺ എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.