തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർധന
1 min read
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,480 രൂപയാണ്.
സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച കുറവ് രേഖപ്പെടുത്തിയിരുന്നു. ശേഷം മൂന്നു ദിവസത്തേയ്ക്ക് വിലയില്‍ മാറ്റമില്ലായിരുന്നു. ഇന്നലെയാണ് അതിനുശേഷം സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തുന്നത്. പവന് 200 രൂപയുടെ വര്‍ധനവാണ് ഇന്നലെയുണ്ടായത്. തുടർന്ന് 53,320 രൂപയായിരുന്നു. ആഗോളവിപണിയില്‍ ഉണ്ടാകുന്ന പരിവർത്തനങ്ങള്‍ സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.