September 21, 2024

സ്വര്‍ണവില വീണ്ടും മുകളിലേക്ക് ; ഇന്ന് പവന് 560 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഇന്നലെ ഒറ്റയടിക്ക് 800 രൂപയാണ് പവൻ കുറഞ്ഞത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് പവന് 560 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്.

 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ ഉയർന്ന് 6625 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 65 രൂപ വർധിച്ച്‌ 5525 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ച്‌ 87 രൂപയായി. ഹാള്‍മാർക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.