September 20, 2024

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ് : ഇന്ന് പവന് 360 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർദ്ധനവ്. 360 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,946 രൂപയുമായി.

 

കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 1,120 രൂപ കുറഞ്ഞ് 52,920ല്‍ എത്തിയിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളില്‍ കടന്നത്.

 

ഈ മാസം ഏറ്റവും ഉയർന്ന് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ 19നായിരുന്നു. അന്നത്തെ ഒരു പവൻ സ്വ‌ർണത്തിന്റെ വില 54,520 രൂപയായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 50,680 രൂപയായിരുന്നു. അതേസമയം, ഒരു ഗ്രാം വെളളിയുടെ വില 89 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 86,400 രൂപയുമാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.