September 22, 2024

സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ് : ഇന്ന് പവന് കൂടിയത് 440 രൂപ

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയില്‍ വീണ്ടും വർദ്ധനവ്. 440 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിനു 53,640 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.‌

 

ഗ്രാമിന് 6705 രൂപയുമാണ്. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിനു 53,760 രൂപയായി സർവ്വകാല റെക്കോർഡിലെത്തിയിരുന്നു. ‌560 രൂപയുടെ കുറവാണ് ശനിയാഴ്ചയുണ്ടായത്. ഇന്നലെ ഇതേ വിലയില്‍ തന്നെ തുടർന്നു.

 

കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.