മേപ്പാടിയിൽ പെട്ടിക്കടയ്ക്ക് തീപിടിച്ചു : കട പൂർണ്ണമായും കത്തിനശിച്ചു
മേപ്പാടി : കുന്നമ്പറ്റ റീന നിവാസിൽ ബാലൻ്റെ തടികൊണ്ട് നിർമ്മിച്ച പെട്ടിക്കടയ്ക്കാണ് ഇന്നലെ രാത്രി ഒരു മണിയോടെ തീപിടിച്ചത്. കടയിൽ ഉണ്ടായിരുന്ന പഴങ്ങൾ, പച്ചക്കറികൾ, ഫലവ്യജ്ഞനങ്ങൾ, റെഫ്രിജറേറ്റർ, ഫർണിച്ചറുകൾ, ബാലന്റെ ആധാർകാർഡ് റേഷൻകാർഡ് എന്നിവ ഉൾപ്പെടെ കട പൂർണ്ണമായും കത്തിനശിച്ചു. തീ പിടുത്ത കാരണം വ്യക്തമല്ല.
കൽപ്പറ്റ ഫയർ സ്റ്റേഷനിൽ നിന്നും 2 യൂണിറ്റ് ഫയർ എൻഞ്ചിൻ എത്തി തീയണച്ചു. അസി. സ്റ്റേഷൻ ഓഫീസർ (Gr) അനിൽ.പി.എം, ഫയർമാൻമാരായ ഹെൻഡ്രി ജോർജ്, രാജേഷ് A R, സുരേഷ് K, സുജിത്ത് M S, മുകേഷ് P K, ശ്രീജിത്ത് K S,ഹോംഗാർഡ് മാരായ ചന്തു E A,ബിനു E K എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.