September 22, 2024

പിടിവിട്ട് സ്വര്‍ണവില, ഇന്നും കൂടി : പവന് 240 രൂപ വര്‍ധിച്ച്‌ 52500 ഉം കടന്നു

1 min read
Share

 

സ്വർണവില ഇന്നും പുതിയ റെക്കോഡിലേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി. ഇതോടെ 40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവന് കൂടിയത്.

 

ഫെബ്രുവരി 29 ന് 46080 രൂപയായിരുന്നു പവൻ വില. അടിക്കടി വിലകൂടുകയും അല്‍പം കുറയുകയും ചെയ്തെങ്കിലും, പിന്നീട് ഈ വിലയിലേക്ക് ഇതുവരെ താഴ്ന്നിട്ടില്ല.

 

2023 ഏപ്രില്‍ എട്ടിന് 44640 രൂപയായിരുന്നു സ്വർണ്ണവില പവന്. 7,880 രൂപയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില ഈ കാലയളവില്‍ 350 ഡോളറിലേറെ കൂടി. രൂപയുടെ വിനിമയ നിരക്കും ദുർബലമായി.

 

അമേരിക്കൻ വിപണി ശനിയാഴ്ച ക്ലോസ് ചെയ്യുമ്ബോള്‍ 2303 ഡോളറായി താഴ്ന്നിരുന്നു. ഇന്ന് രാവിലെ റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തില്‍ സ്വർണവില 2353 ഡോളർ വരെ എത്തി. അതിനെ ചൂവടുപിടിച്ചാണ് ഇന്ന് വിലവർധനവ് ഉണ്ടായത്.

 

സ്വർണ്ണവില കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ 17 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 10 ലക്ഷം രൂപയ്ക്ക് സ്വർണ്ണം വാങ്ങിക്കുമ്ബോള്‍ 20 പവൻ ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ 17 പവൻ മാത്രമാണ് ലഭിക്കുന്നത്. വെള്ളി വിലയും വർധിക്കുകയാണ്. ഗ്രാമിന് 103 രൂപയാണ് വില.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.