September 21, 2024

ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ് ; പവന് 200 രൂപ കുറഞ്ഞു

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 200 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,280 രൂപയാണ്.

 

മാർച്ച് ഒൻപത് ശനിയാഴ്ച സർവകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് നേരിയ തോതിൽ ഇടിഞ്ഞിരുന്നു. 46800 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില.

 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6035 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5010 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.