പ്രകൃതിവിരുദ്ധ പീഡനം : വയോധികൻ അറസ്റ്റിൽ
പനമരം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പോലീസില്‍ കീഴടങ്ങി. പനമരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ പനമരം നീരട്ടാടി ഒടുക്കില്‍ യൂസഫ് (68) ആണ് എസ്.എം.എസ് ഡി.വൈ.എസ്.പി മുമ്പാകെ കീഴടങ്ങിയത്.
ജനുവരി അവസാന വാരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്ന്കാരന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. സുഖമില്ലാതെ കിടക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് ആരുമില്ലാത്ത സമയം നോക്കി ചെന്ന് കണ്ണ് കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. സംഭവമറിഞ്ഞ് വീട്ടുകാര്‍ പോലീസിനെ സമീപിച്ചപ്പോഴേക്കും പ്രതി മുങ്ങുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച കീഴടങ്ങിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.