September 20, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന : പവന് 160 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 160 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 44,160 രൂപയാണ് വില. ഒരു ഗ്രാമിന് 5,520 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1939 ഡോളറിലാണ് വില. കഴിഞ്ഞ ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെയാണ് ഇന്നത്തെ വര്‍ധന.

 

ഓഗസ്റ്റ് ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. പവന് 44,320 രൂപയായിരുന്നു വില. ഓഗസ്റ്റ് 17 മുതൽ 21 വരെ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണ വില പവന് 43,280 രൂപയായിരുന്നുവില.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.