കൊയിലേരി പാലത്തില്‍ നിന്നും യുവാവ് പുഴയില്‍ ചാടിയതായി സംശയം
മാനന്തവാടി : കൊയിലേരി പാലത്തില്‍ നിന്നും യുവാവ് പുഴയില്‍ ചാടിയതായി സംശയം. മാനന്തവാടി പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ ആരംഭിച്ചു.
പാലത്തിനു മുകളില്‍ ചെരിപ്പും എഴുതി തയ്യാറാക്കിയ കുറിപ്പുകളും കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ അഞ്ച്കുന്ന് സ്വദേശി ജയേഷ് (39) ആണെന്നാണ് സൂചന. ഇന്നലെ വൈകിട്ട് ഏഴര മുതല്‍ ഇയാളെ കാണ്മാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജയേഷ് കുറുക്കന്‍മൂലയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.