പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു
പുൽപ്പള്ളി : ആടിനെ മേയ്ക്കാൻ വനത്തിൽ പോയ വയോധികന് കാട്ടാനയുടെ ആക്രമത്തിൽ പരിക്കേറ്റു. പള്ളിച്ചിറ കോളനിയിലെ ബോളൻ (73) ആണ് പരിക്കേറ്റത്. ഇയാളുടെ വലതുകാലിന് സാരമായി പരിക്കേറ്റ. വനപാലകരെത്തിയാണ് ബോള നെ ആശുപത്രിയിലെത്തിച്ചത്. കേൾവി കുറവുള്ള ബോളൻ ആനയെത്തിയതറിഞ്ഞില്ല. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബോളൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.