July 5, 2025

മണിപ്പൂർ കലാപം : പ്രതിഷേധവുമായി കെ.സി.വൈ.എം നടവയൽ മേഖല

 

പനമരം : മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെ.സി.വൈഎം മാനന്തവാടി രൂപതയുടെ ആഹ്വാനപ്രകാരം കെ.സി.വൈ.എം നടവയൽ മേഖലയുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പനമരം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

 

നാക്കുള്ളിടത്തോളം കാലം ശബ്‌ദിക്കുമെന്നും ശ്വാസമുള്ളയിടത്തോളം കാലം ഒന്നിച്ചൊന്നായി പൊരുതി നീതിയും ന്യായവും നേടിയെടുക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ച് നടന്ന പ്രതിഷേധ റാലിക്ക് കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ പന്തം കൊളുത്തി തുടക്കം കുറിച്ചു. നടവയൽ മേഖല പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ അധ്യക്ഷത വഹിച്ചു. എ.കെ.സി.സി മാനന്തവാടി രൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൻ, ഫാ.തോമസ് തേരകം, കെ.സി.വൈ.എം രൂപത സെക്രട്ടറി ടിജിൻ വെള്ളാപ്പളാക്കൽ, ട്രഷറർ ബിബിൻ പിലാപിള്ളി, മേഖല സെക്രട്ടറി അബിൻ തരിമാക്കൻ, മേഖല ട്രഷറർ അഖിൽ മുരിങ്ങമറ്റം എന്നിവർ നേതൃത്വം നൽകി. നൂറോളംപേർ പ്രതിഷേധ സമരത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.